11 June, 2023 12:00:24 PM


യൂറോപ്പിന്റെ തലപ്പത്ത് മാഞ്ചസ്റ്റർ സിറ്റി; യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സിറ്റിക്ക്



ഇസ്താംബുൾ: യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ഫൈനലില്‍ ഇറ്റാലിയൻ ക്ലബ്ബ് ഇന്റര്‍ മിലാനെ വീഴ്ത്തിയാണ് സിറ്റി കിരീടം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. 68ാം മിനിറ്റിൽ റോഡ്രിയാണ് വിജയഗോൾ നേടിയത്.

കളിയുടെ അവസാന മിനിറ്റുകളില്‍ കിട്ടിയ അവസരങ്ങള്‍ ഗോളാക്കാന്‍ ഇന്റര്‍മിലാന് കഴിഞ്ഞില്ല. മാഞ്ചസ്റ്റര്‍ സിറ്റി ഗോൾകീപ്പർ എഡേഴ്സന്റെ മിന്നുന്ന സേവുകളും നിർണായകമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും എഫ് എ കപ്പിനും പിന്നാലെ സീസണില്‍ മൂന്നാത്തെ കിരീടമാണ് സിറ്റിക്ക് ഇത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K