13 October, 2016 03:59:34 AM


ലോകം കാത്തിരിക്കുന്ന അര്‍ജന്‍റീന, ബ്രസീല്‍ പോരാട്ടം നവംബറില്‍

റിയോ ഡി ജനീറോ:  ആരാധക ലോകം കാത്തിരിക്കുന്ന സ്വപ്നപോരാട്ടം നവംബര്‍ 10ന് ബ്രസീല്‍ മണ്ണില്‍. ബ്രസീലിന്‍െറ വിജയക്കുതിപ്പിനും അര്‍ജന്‍റീനയുടെ തിരിച്ചടികള്‍ക്കുമിടയിലാണ് കാല്‍പന്തു ലോകത്തിന്‍െറ ആവേശപ്പോരാട്ടം വിരുന്നത്തെുന്നത്. ബെലെഹൊറിസോണ്ടയിലാണ് ബ്രസീല്‍-അര്‍ജന്‍റീന സ്വപ്നപോരാട്ടം. തുടര്‍ജയങ്ങളുടെ ആത്മവിശ്വാസത്തിലാവും ബ്രസീല്‍. 




എന്നാല്‍, കോപ അമേരിക്കക്കുശേഷം ജയിക്കാന്‍ പാടുപെടുന്ന അര്‍ജന്‍റീന വിമര്‍ശങ്ങള്‍ക്കു നടുവിലാണിപ്പോള്‍. ഒരു മാസത്തിനുള്ളില്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പരിക്കില്‍നിന്ന് മോചിതനായി തിരിച്ചത്തെിയെങ്കിലേ അര്‍ജന്‍റീനക്കിനി പ്രതീക്ഷയുള്ളൂ. അതേ സമയം, ബാഴ്സലോണയിലെ കളിക്കൂട്ടുകാരന്‍ നെയ്മറിനു കീഴില്‍ ബ്രസീല്‍ മിന്നുന്ന ഫോമിലും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K