08 January, 2016 03:16:30 PM
ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്
അനന്തപൂര്‍: പരസ്യ ചിത്രത്തിലൂടെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന കേസില്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ്.
ഏപ്രില്‍ 2013 ലെ ബിസിനസ് ടുഡേ മാസികയുടെ ജൂണ്‍ ലക്കത്തിന്‍റെ കവര്‍ പേജില്‍ മഹാവിഷ്ണുവിന്‍റെ വേഷത്തില്‍ വന്ന ധോണിയുടെ ചിത്രമാണ് കേസിന് അടിസ്ഥാനം.
ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയിലെ അഡീഷണല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. ഫിബ്രവരി 25 ന് മുന്‍പ് ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്യാം.
കേസില്‍ നേരത്തെ ധോണിക്കും മാഗസിന്‍ എഡിറ്റര്‍ ചൈതന്യ കല്‍ബാഗിനും സമന്‍സ് അയച്ചിരുന്നു. കേസില്‍ ഇരുവരും മാപ്പ് പറയണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നേതാവ് വൈ.ശ്യാം സുന്ദറാണു കോടതിയെ സമീപിച്ചത്. ധോണിയിപ്പോള്‍ ഏകദിന ട്വന്‍റി 20 പരമ്പരയുടെ ഭാഗമായി ഓസ്‌ട്രേലിയയിലാണ്.