06 October, 2016 12:16:19 PM
രഞ്ജി മല്‍സരത്തില്‍ ജമ്മു കാശ്മീരിനെതിരെ കേരളം ഇന്നിറങ്ങും
കൊല്‍ക്കത്ത: ഈ സീസണിലെ രഞ്ജി മല്‍സരങ്ങള്‍ക്ക് ക്വാട്ടര്‍ പ്രവേശനം ലക്ഷ്യംവച്ച് കേരളം ഇന്നിറങ്ങും. ജമ്മുകശ്മീരാണ് കേരളത്തിന്‍റെ എതിരാളികള്‍. പശ്ചിമബംഗാളിലെ ബംഗാള്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന മല്‍സരത്തില്‍ ഹൈദരാബാദ്, ഹരിയാന, ഹിമാചല്‍പ്രദേശ്, ത്രിപുര, സര്‍വീസസ്, ഗോവ, ആന്ധ്ര, ഛത്തീസ്ഗഡ് ടീമുകള്‍ കൂടി ഉള്‍പ്പെട്ട സി ഗ്രൂപ്പിലാണ് കേരളം.
സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കേരളത്തിന്‍റെ 15 അംഗ ടീമില്‍ രോഹന്‍ പ്രേം ആണ് ക്യാപ്റ്റന്‍. ജലജ് സക്സേന, ഭവന്‍ തക്കര്‍, ഇഖ്ബാല്‍ അബ്ദുള്ള എന്നീ അന്യസംസ്ഥാന താരങ്ങളും ഇക്കുറി കേരളത്തിന് വേണ്ടി കളിക്കും.
ഈ വര്‍ഷം മുതല്‍ രഞ്ജിട്രോഫി മല്‍സരങ്ങളെല്ലാം നിഷ്പക്ഷ വേദികളിലായതിനാല്‍ കേരളം ഉള്‍പ്പെടെ ഒരു ടീമിനും സ്വന്തം നാട്ടില്‍ ഒരു മല്‍സരം പോലും കളിക്കാനാകില്ല.