23 September, 2016 10:50:19 AM
മെഡൽ നേടിയ കായികതാരങ്ങളെ ആദരിക്കുന്ന ചടങ്ങ് ഇന്ന് തിരവനന്തപുരത്ത്
തിരുവനന്തപുരം: റിയോ ഒളിമ്പിക്‌സില്‍ മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായ ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധു തിരുവനന്തപുരത്തെത്തി. മെഡൽ നേടിയ കായികതാരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് സിന്ധുവും കോച്ച് പുല്ലേല ഗോപീചന്ദും തിരുവനന്തപുരത്തെത്തിയത്.
ഇന്ന് തിരുവന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്കും കോച്ചുകൾക്കും ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യും. സിന്ധുവിന് 50 ലക്ഷവും സാക്ഷിക്ക് 25 ലക്ഷവും പരിശീലകര്‍ക്ക് യഥാക്രമം പത്ത്, അഞ്ച് ലക്ഷവുമാണ് നല്‍കുന്നത്. ഓട്ടോബാന്‍ കാര്‍ റെന്റല്‍ എംഡി മുക്കാട്ട് സെബാസ്റ്റിയ നാണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.