18 September, 2016 11:45:52 PM


ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് തായ്‍‍ലന്‍ഡില്‍ നിന്ന് മടങ്ങി



ബാങ്കോക്ക്: കേരള ബ്ലാസ്റ്റേഴ്സിന്‍റെ തായ്‍‍ലന്‍ഡ് പര്യടനത്തിന് ജയത്തോടെ സമാപനം. തായ്‍‍ലന്‍ഡിലെ മൂന്നാം സന്നാഹ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ്, പട്ടായ യുണൈറ്റ‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഇരുപത്തഞ്ചാം മിനിറ്റില്‍ മൈക്കല്‍ ചോപ്രയാണ് വിജയഗോള്‍ നേടിയത്.


ആദ്യ മത്സരത്തില്‍ ബിബസിയു ഫുട്ബോള്‍ ക്ലബ്ബിനെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സ്, രണ്ടാമത്തെ കളിയില്‍ ബാങ്കോക്ക് യുണൈറ്റഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. അടുത്ത മാസം ഒന്നിനാണ് ഐഎസ്‌എല്‍ സീസണ്‍ തുടങ്ങുന്നത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K