11 September, 2016 01:49:35 PM
യു.എസ് ഒാപ്പൺ കിരീടം ജര്‍മനിയുടെ ആഞ്ചലിക് കർബറിന്
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ കിരീടം ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന്. ഫൈനലില്‍ പത്താം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പര്‍ താരം കെര്‍ബര്‍ കീരീടം ചൂടിയത്. സ്‌കോര്‍: 6-3, 4-6, 6-4. ആദ്യ സെറ്റ് 6-3 ന് അനായാസം കെര്‍ബര്‍ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റ് 4-6 ന് നേടി പ്ലിസ്‌കോവ മല്‍സരത്തിലേക്ക് തിരിച്ചെത്തി. മൂന്നാം സെറ്റില്‍ പ്ലിസ്‌കോവയുടെ ചെറുത്തുനില്‍പ്പ് അനായാസം മറികടന്ന കെര്‍ബര്‍ 6-4 ന് സെറ്റും കിരീടവും കരസ്ഥമാക്കി.
കഴിഞ്ഞ സിന്‍സിനാറ്റി ഓപ്പണ്‍ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം പ്ലിസ്‌കോവയ്ക്കായിരുന്നു. ഇതിന്റെ മധുര പ്രതികാരം കൂടിയാണ് കെര്‍ബറിന്റെ കിരീട നേട്ടം. കെര്‍ബറുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണ് ആദ്യഗ്രാന്‍ഡ്സ്ലാം. യു.എസ് ഓപ്പണ്‍ ഫൈനലിലെത്തിയതോടെയാണ് കെര്‍ബര്‍ സെറീനയെ മറികടന്ന് ലോക റാങ്കിംഗില്‍ ഒന്നാമതെത്തിയത്. 1996ല്‍ സ്റ്റെഫി ഗ്രാഫ് ഒന്നാം റാങ്കിലെത്തിയതിനു ശേഷം ആദ്യമായാണ് ഒരു ജര്‍മന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്.