01 September, 2016 03:07:42 PM


യു.എസ് ഓപ്പൺ:ആദ്യറൗണ്ടില്‍ ഇന്ത്യൻ താരങ്ങൾ യു.എസിനെ തോല്പിച്ചു



ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഡബ്ൾസിൽ ഇന്ത്യൻ താരങ്ങളായ സാനിയ മിർസ , ലിയാണ്ടർ പേസ് രോഹൻ ബൊപ്പണ്ണ എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സാനിയ മിർസയും പുതിയ ഡബ്ൾസ് പങ്കാളി ബാർബോറ സ്ട്രിക്കോവയും  യു.എസ് ജോടികളായ ജാഡ മി ഹാർട്ട്, എന ശിബഹാര എന്നിവരെയാണ് തോൽപിച്ചത്. സ്കോർ 6-3 , 6-2 .


പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ഫ്രെഡറിക് നീൽസൺ സഖ്യം റാഡെക് സ്റ്റെപാനക് -നെനാദ് സിമോൻജിക് സഖ്യത്തെ വീഴ്ത്തി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സ്കോർ 6-3, 6-7 (3), 6-3.  മിക്സഡ് ഡബിൾസിൽ വെറ്ററൻ താരം  ലിയാണ്ടർ പേസും സ്വിസ്സ് പങ്കാളി മാർട്ടിന ഹിംഗിസും യു.എസ് താരങ്ങളായ സാചിയ വിക്കി,  ഫ്രാൻസ് ടിയാഫോ എന്നിവരെയാണ് തോൽപിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K