26 August, 2016 08:59:30 AM


മികച്ച താരത്തിനുള്ള യുവേഫ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്



മൊണാകോ: കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച കളിക്കാരനുള്ള യുവേഫ അവാര്‍ഡ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. പോര്‍ച്ചുഗലിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയതും റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതുമാണ് ക്രിസ്റ്റാന്യോയെ അവാര്‍ഡിനര്‍ഹനാക്കിയത്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നോര്‍വീജിയന്‍ താരം അഡ ഹെഗര്‍ബര്‍ഗ് നേടി സ്വന്തമാക്കി.


2014ലും യുവേഫ അവാര്‍ഡ് റൊണാള്‍ഡോക്കായിരുന്നു.യുവേഫയുടെ 55 അംഗ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ വോട്ടിങ്ങിലൂടെയാണ് മികച്ച താരത്തെ കണ്ടെത്തിയത്. ലയണല്‍ മെസ്സി രണ്ടു തവണയും, ആന്ദ്രേ ഇനിയെസ്റ്റ, ഫ്രാങ്ക് റിബറി എന്നിവര്‍ ഓരോ തവണയും ജേതാക്കളായിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K