26 August, 2016 08:14:17 AM


എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു ; ഒ.പി ജെയ്ഷ ആശുപത്രിയില്‍ നിരീക്ഷണത്തില്‍



ബംഗളൂരു: റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മലയാളി കായിക താരം ഒ.പി ജെയ്ഷക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. രക്ത സാംപിള്‍ പരിശോധനയിലാണ് ജെയ്ഷക്ക് എച്ച് 1 എന്‍ 1 വൈറസ് കണ്ടെത്തിയത്. ബംഗളൂരുവിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് താരം. റിയോയില്‍ ജെയ്ഷക്കൊപ്പം ഉണ്ടായിരുന്ന സുധാ സിങ്ങിന് നേരത്തെ എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചിരുന്നു.


റിയോയിൽ നിന്ന് ശരീരവേദനയുമായി നാട്ടിലെത്തിയ സുധാ സിങ്ങിന് സിക വൈറസ് ബാധയുണ്ടെന്ന സംശയമുണ്ടായിരുന്നെങ്കിലും എച്ച് 1 എന്‍ 1 ആണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സുധയോടപ്പം ഒളിമ്പിക്സ് ഗ്രാമത്തിൽ മുറി പങ്കിട്ട ജെയ്ഷ, കവിതാ റൗത്ത് എന്നിവരെലും പരിശോധനക്ക് വിധേയമാക്കി. ഈ പരിശോധനയിലാണ് ജെയ്ഷക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K