22 August, 2016 11:11:05 PM
ഉസൈന്‍ ബോള്‍ട്ടും ബ്രസീലിലെ വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള കിടപ്പറരംഗങ്ങള്‍ പുറത്ത്
കാമുകിയും ഫാഷന്‍ ഡിസൈനറുമായ കാസി ബെന്നറ്റിനെ ബോള്‍ട്ട് വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ജേഡി ഡുയര്‍തെയുമായുള്ള ബോള്‍ട്ടിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ജേഡി തന്റെ വാട്ട്സ്‌ആപ് ഡിപിയായി ബോള്‍ട്ട് കവിളില്‍ ചുംബിക്കുന്ന ചിത്രമാണ് വെച്ചിരുന്നത്. ജേഡിയുടെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചിരിക്കുന്ന് മറ്റൊരു ചിത്രം കൂടിയുണ്ട്.
അതേസമയം, താനൊരു കായികതാരവുമായി ഒരു രാത്രി ചെലവഴിച്ചെന്നും എന്നാല്‍ അത് ബോള്‍ട്ടായിരുന്നെന്ന് സുഹൃത്ത് പറയുന്നത് വരെ അറിഞ്ഞിരുന്നില്ലെന്നും ജേഡി വ്യക്തമാക്കി. അദ്ദേഹവുമായി രാത്രി ചെലവഴിച്ചത് സാധാരണ കാര്യമാണെന്നും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതില്‍ വിഷമമുണ്ടെന്നും ജേഡി കൂട്ടിച്ചേര്‍ത്തു.മുപ്പതുകാരനായ ബോള്‍ട്ട് കാസി ബെന്നറ്റുമായിരണ്ടു വര്‍ഷത്തോളമായി പ്രണയത്തിലാണ്. ഈ വര്‍ഷം ജനുവരിയിലാണ് ജമൈക്കക്കാരിയായ കാസി ബെന്നറ്റുമായുള്ള പ്രണയം ബോള്‍ട്ട് തുറന്നു പറഞ്ഞത്. രണ്ടു വര്‍ഷമായി പ്രണയത്തിലാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് കാസിയയെന്നും ബോള്‍ട്ട് പറഞ്ഞിരുന്നു. ഇവരുടെ വിവാഹം അടുത്ത് തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് വിദ്യാര്‍ത്ഥിനിയുമൊത്തുള്ള ബോള്‍ട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്.