20 August, 2016 04:50:58 PM
അസോസിയേഷന്‍റെ വന്‍തുക പാരിതോഷികം
ദില്ലി: ഇന്ത്യയുടെ അഭിമാനമായ പി.വി. സിന്ധുവിന് ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ബായ്) വക വന്‍തുക പാരിതോഷികം. റിയോയില്‍ വെള്ളിപ്പതക്കവുമായി എത്തിയ ഹൈദരാബാദുകാരിക്ക് 50 ലക്ഷം രൂപ നല്‍കുമെന്ന് ബായ് പ്രസിഡന്‍റ് ആകാശ് ദാസ് ഗുപ്ത അറിയിച്ചു. കോച്ച് ഗോപീചന്ദിന് 10 ലക്ഷം രൂപയും നല്‍കും.