19 August, 2016 10:27:00 PM


ഫൈനലിൽ തോൽവി; വനിതാ ബാഡ്മിന്റനിൽ സിന്ധുവിന് വെള്ളി



റിയോ ഡി ജനീറോ: ഒളിമ്പിക്സ് വനിതാ ബാഡ്മിന്റനിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് വെള്ളി. ഫൈനൽ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരമായ സ്പെയിനിന്റെ കരോലിന മരിനോട് സിന്ധു തോറ്റു. സ്കോർ: 21–19, 12–21, 15–21. ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധുവിന് അവസാന രണ്ടു ഗെയിമുകളും നഷ്ടമാവുകയായിരുന്നു. കാരോലിന മാരിനെതിരെ ആദ്യം സെര്‍വ് ചെയ്ത സിന്ധു തുടക്കത്തിലെ ആക്രമണ ശൈലിയാണ് പിന്തുടര്‍ന്നത്.  ആദ്യ ബ്രേക്കില്‍ 11 പോയിന്റ് നേടിയ കാരോലിന മാര്‍ലിന്റ് ആധിപത്യത്തെ തകര്‍ത്താണ് 20-19 എന്ന നിലയിലേക്ക് സിന്ധു തിരിച്ചെത്തിയത്. 


രണ്ടാം ഗെയിമില്‍ ആദ്യ ഗെയിം നഷ്ടമായ കരോലിന മാരിന്‍ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. ഒരു ഘട്ടത്തില്‍ 6–1 എന്ന നിലയില്‍ ശക്തമായ ആധിപത്യമാണ് സിന്ധുവിന് മേല്‍ കരോലിന മാരിന്‍ പുലര്‍ത്തിയത്. ഇടവേളയ്ക്ക് ശേഷം മുന്നേറാന്‍ ശ്രമിച്ച സിന്ധുവിന്റെ നീക്കങ്ങള്‍ കരോലിന മാരിന്റെ പ്രതിരോധത്തില്‍ തട്ടി തകരുന്ന രംഗമാണ് തുടര്‍ന്നത്. മൂന്നാം ഗെയിമിന്റെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചെത്തിയ സിന്ധു 8–10 എന്ന സ്‌കോറിന് കരോലിന മാരിനുമായി വീറുറ്റ പോരാട്ടമാണ് തുടര്‍ന്നത്. മൂന്നാം ഗെയിമിന്റെ ഇടവേളയ്ക്ക് ശേഷം ആദ്യ പോയിന്റ് നേടി കരോലിന്‍ മാരിന്‍ സ്‌കോര്‍ 13–10 എന്ന നിലയില്‍ നിയന്ത്രണം ഏറ്റെടുത്തു .



വ്യാഴാഴ്​ച്ച നടന്ന സെമിഫൈനലിൽ ജപ്പാ​െൻറ നൊസോമി ഒകുഹാരയെ തോൽപിച്ചാണ്​ സിന്ധു ഫൈനലിൽ  എത്തിയത്​. 2012 ലണ്ടൻ ഒളിമ്പിക്​സിൽ സൈന നെഹ്​വാൾ ഇന്ത്യക്ക്​ വേണ്ടി വെങ്കലം നേടിയിരുന്നു. ഒളിമ്പിക്​സിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരവും ഒളിമ്പിക്​സ്​ ബാഡ്​മിൻറണിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്​ സിന്ധു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K