18 August, 2016 04:47:10 PM
ഉസൈന്‍ ബോള്‍ട്ട് ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചു
റിയോ ഡെ ജെനീറോ: ഉസൈന്‍ ബോള്‍ട്ട് ഫൈനല്‍ യോഗ്യത ഉറപ്പിച്ചു. 200 മീറ്റര്‍ സെമിയില്‍ സീസണിലെ മികച്ച സമയത്തോടെ 19.78 സെക്കന്‍ഡില്‍ ഒന്നാമതായി ബോള്‍ട്ട് ഫിനിഷ് ചെയ്തു. അതേസമയം, അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിനും ജമൈക്കയുടെ യൊഹാന്‍ ബ്ലേക്കിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
100 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവ് കാനഡയുടെ ഡി ഗ്രസെയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് രണ്ടാം സെമിയില്‍ ബോള്‍ട്ട് ഫിനിഷ് ചെയ്തത്. മൂന്നു സെമി ഫൈനലുകളിലുമായി എട്ടു പേരാണ് ഫൈനല്‍ പോരാട്ടത്തിനുള്ള യോഗ്യത ഉറപ്പിച്ചത്.