17 August, 2016 04:05:24 PM


ജിംനാസ്റ്റിക് താരം ദീപ കര്‍മാര്‍ക്കറിനും ഷൂട്ടിങ് താരം ജിത്തു റായ്ക്കും ഖേല്‍രത്ന



ദില്ലി: ജിംനാസ്റ്റിക് താരം ദീപ കര്‍മാര്‍ക്കറിനും ഷൂട്ടിങ് താരം ജിത്തു റായ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം .  റിയോ ഒളിമ്പിക്സില്‍ ദീപയും ജിത്തുവും ഫൈനലില്‍ എത്തിയിരുന്നു.

 

ക്രിക്കറ്റ് താരം അജിന്‍ക്യ രഹാനെ, അത്ലറ്റ്  ലളിത ബാബര്‍, ബോക്സിങ് താരം ശിവ ഥാപ്പ, ഷൂട്ടിങ് താരം അപൂര്‍വ്വ ചന്ദേല, ഹോക്കി ടീം അംഗം വി.രഘുനാഥ്,  അമ്പെയ്ത്ത് താരം രജത് ചൗഹാന്‍, ബില്ല്യാര്‍ട്സ് താരം സൗരവ് കൊത്താരി  എന്നിവര്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി. ഇത്തവണ കായിക ബഹുമതികള്‍ക്ക് മലയാളി താരങ്ങളാരും അര്‍ഹരായില്ല.


റിയോ ഒളിമ്പിക്സില്‍ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ലളിത ബാബര്‍ ഫൈനലിലത്തെിയിരുന്നു. 56 കിലോ ബാന്‍റ് വെയ്റ്റ് വിഭാഗത്തില്‍  ശിവ ഥാപ്പയും ഒളിമ്പിക്സ് മത്സരവേദിയില്‍  എത്തി. അപൂര്‍വ്വ ചന്ദേല 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് മത്സരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K