17 August, 2016 09:59:58 AM
ബാഡ്മിന്‍റനില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്കിക്കൊണ്ട് പി.വി സിന്ധു സെമിയില്‍
റിയോ ഡെ ജനീറോ: ബാഡ്മിന്‍റനില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്കിക്കൊണ്ട് പി.വി സിന്ധു സെമിഫൈനലില്‍ എത്തി. സൈന നേവാളിന് ശേഷം ഒളിമ്പിക്സിന്‍റെ സെമിഫൈനലിലത്തെുന്ന ഇന്ത്യന്‍ താരമാണ് പി.വി സിന്ധു. ലണ്ടന്‍ ഒളിമ്പിക്സ് വനിതാ സിംഗിള്‍സില്‍ വെള്ളിമെഡല്‍ ജേതാവും ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരിയുമായ വാങ് യിഹാനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിഫൈനലില്‍ കടന്നത്. സ്കോര്‍: 22-20, 21-19.
ആദ്യസെറ്റില്‍ 7-5 ന് പിന്നിലായിരുന്ന സിന്ധു അധികം വൈകാതെ തന്നെ മുന്നിലത്തെി. 13-13 ഒപ്പമത്തെിയ ശേഷം വാങ് യിഹാനു ലീഡ് നല്‍കിയില്ല. ആദ്യ സെറ്റ് 22-20 നും രണ്ടാം സെറ്റ് 21-19 നും സ്വന്തമാക്കി അട്ടിമറിജയം നേടുകയായിരുന്നു.
ജാപ്പനീസ് താരങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ വിജയി ആയിരിക്കും സെമിഫൈനലില്‍ സിന്ധുവിനെ നേരിടുക. ആഗസ്റ്റ് പതിനെട്ടിന് വൈകുന്നേരം 5.50നാണ് സെമിഫൈനല്‍ മത്സരം. പുരുഷ സിംഗിള്‍സില്‍ ഇന്ത്യൻ താരം കെ.ശ്രീകാന്ത് ക്വാര്‍ട്ടറിലത്തെിയിട്ടുണ്ട്.