16 August, 2016 01:43:15 PM
ജർമൻ സ്ട്രൈക്കർ ലൂക്കാസ് പൊഡോൾസ്കി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു
മ്യൂണിക്: ജർമൻ സ്ട്രൈക്കർ ലൂക്കാസ് പൊഡോൾസ്കി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പോളിഷ് വംശജനായ 31കാരൻ 2014 ലെ ലോകകപ്പ് ജേതാക്കളായ ജർമൻ ടീമിലെ അംഗമാണ്. ജർമനിക്കായി 129 മത്സരങ്ങളിൽ നിന്നും 48 ഗോളുകൾ പോൾഡി എന്ന് വിളിപ്പേരുളള താരം നേടിയിട്ടുണ്ട്. 2016 യൂറോകപ്പിൽ സ്ലൊവാക്യക്കെതിരായാണ് പോൾഡി അവസാനമായി കളിച്ചത്. അന്ന് മൂന്ന് ഗോളുകൾക്ക് ജർമനി ജയിച്ചിരുന്നു. ബയേൺ മ്യൂണിക്, ആഴ്സനൽ എന്നീ ക്ലബുകൾക്കായി കളിച്ചിരുന്ന പോൾഡി അവസാനം ഗലാറ്റസാറേ ക്ലബ് താരമായിരുന്നു.