10 June, 2023 08:10:13 AM
നോർവെയുടെ കാസ്പർ റൂഡ് രണ്ടാം വർഷവും ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക്
![](https://www.kairalynews.com/uploads/page_content_images/kairaly_news_16863720680.jpeg)
പാരീസ്: തുടർച്ചയായ രണ്ടാം വർഷവും ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി നോർവെയുടെ കാസ്പർ റൂഡ്. മൂന്നു സെറ്റ് നീണ്ട സെമി ഫൈനലിൽ ജർമനിയുടെ അല്ക്സാണ്ടർ സ്വരേവിനെ തകർത്താണ് റൂഡ് ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: 6-3, 6-4, 6-0.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ലോക മൂന്നാം നന്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ചാണ് സ്വരേവിന്റെ എതിരാളി. കരിയറിലെ കന്നി ഗ്രാൻസ്ലാം കിരീടമാണു റൂഡ് ലക്ഷ്യംവയ്ക്കുന്നത്. അതേസമയം, ഇരുപത്തിമൂന്നാം ഗ്രാൻഡ് സ്ലാം കിരീടം നേടി പുരുഷ ടെന്നീസിലെ ഏകഛത്രാധിപതിയാകാനാണ് ജോക്കോവിച്ചിന്റെ ശ്രമം.