14 August, 2016 08:30:31 PM
ബാഡ്മിൻറൺ വനിതാ സിംഗ്ൾസ്: സൈന നെഹ്വാൾ പുറത്ത്
റിയോ ഡി ജനേറിയോ: ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സൈന നെഹ്വാൾ തോറ്റ് പുറത്തായി. യുക്രെയ്ൻ താരം മരിജ ഉലിതിനയോടാണ് ഗ്രൂപ്പ് ജി മത്സരത്തിൽ സൈന തോറ്റത്. സ്കോർ 18-21, 19-21.
ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവും ലോക അഞ്ചാം നമ്പർ താരവുമായ സൈന 61- റാങ്ക്കാരിയായ മരിയക്കെതിരെ തോറ്റത് ഇന്ത്യൻ ക്യാമ്പിനെ ഞെട്ടിച്ചു. മത്സരത്തിൽ മരിയ മികച്ച പ്രകനമാണ് പുറത്തെടുത്തത്. നേരത്തേ സൈനയുടെ വലതു കൈമുട്ടിന് പരിക്കേറ്റിരുന്നു. തൻെറ ആദ്യ മത്സരത്തിൽ ബ്രസീൽ താരത്തിനെതിരെ സൈന വിജയിച്ചിരുന്നു