08 June, 2023 09:11:14 AM
ഫിയോറെന്റിനയെ തറപറ്റിച്ചു; യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം വെസ്റ്റ് ഹാമിന്
പ്രാഗ്: യുവേഫ യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടം വെസ്റ്റ് ഹാമിന്. ഫൈനലിൽ ഫിയോറെന്റിനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് വെസ്റ്റ് ഹാം കിരീടം ഉയർത്തിയത്. സയ്യിദ് ബെൻറഹ്മ (62'), ജാരൊദ് ബോവൻ (90') എന്നിവർ വെസ്റ്റ് ഹാമിനായി ലക്ഷ്യം കണ്ടു.
67-ാം മിനിറ്റിൽ ജിയാകോമോ ബൊനവെന്തുറ ഫിയോറെന്റിനയുടെ ആശ്വാസഗോൾ നേടി. വെസ്റ്റ് ഹാമിന്റെ കന്നി യൂറോപ്പ കോൺഫറൻസ് ലീഗ് കിരീടമാണിത്. 1980ന് ശേഷം വെസ്റ്റ് ഹാം നേടുന്ന പ്രധാന കിരീടം കൂടിയാണിത്.