14 August, 2016 10:27:30 AM


സാനിയ- ബൊപ്പണ്ണ സഖ്യത്തിന് സെമിയിൽ തോൽവി



റിയോ ഡെ ജനീറോ: ടെന്നിസ് മിക്സഡ് ഡബ്ള്‍സ് സെമിയിൽ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. അമേരിക്കയുടെ വീനസ് വില്യംസ്- രാജീവ് റാം ടീമാണ് ഇന്ത്യയെ തോൽപിച്ചത്. സ്കോർ  6-2, 2-6, 3-10.
സെമി ജയിച്ചിരുന്നെങ്കിൽ വെള്ളി ഉറപ്പിക്കാമായിരുന്ന സാനിയക്കും ബൊപ്പണ്ണക്കും ഇനി വെങ്കലത്തിനായി ലൂസേഴ്സ് ഫൈനൽ കളിക്കേണ്ടി വരും. ഞായറാഴ്ചയാണ് മത്സരം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടന്‍െറ ലോക രണ്ടാം നമ്പര്‍ താരമായ ആന്‍ഡി മറെയും ഹീതര്‍ വാട്സണെയും തോൽപിച്ചാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്.



വമ്പന്മാരെല്ലാം വീണുപോയ ടെന്നിസ് കോര്‍ട്ടില്‍ സ്പെയിനിന്‍െറ റാഫേല്‍ നദാലിന് നേട്ടം. ഡബ്ള്‍സില്‍ സ്വര്‍ണം നേടിയ താരം, സിംഗ്ള്‍സില്‍ സെമിഫൈനലില്‍ കടന്നു. ദീര്‍ഘകാല സുഹൃത്തായ മാര്‍ക് ലോപസുമായി ചേര്‍ന്നാണ് ഡബ്ള്‍സില്‍ നദാല്‍ ഒളിമ്പിക്സിലെ രണ്ടാം മഞ്ഞപ്പതക്കമണിഞ്ഞത്. റുമേനിയയുടെ ഫ്ളോറിന്‍ മെര്‍ജിയ-ഹോറിയ തെക്കാവു സഖ്യത്തെയാണ് ഫൈനലില്‍ സ്പാനിഷ് സഖ്യം തകര്‍ത്തത്. സ്കോര്‍: 6-2, 3-6, 4-6. ബെയ്ജിങ് ഒളിമ്പിക്സില്‍ സിംഗ്ള്‍സില്‍ സ്വര്‍ണം നേടിയ നദാല്‍ റിയോയിലും സിംഗ്ള്‍സില്‍ സ്വര്‍ണമണിയാന്‍ സാധ്യതയേറെയാണ്. ഒളിമ്പിക്സില്‍ സിംഗ്ള്‍സും ഡബ്ള്‍സും ജയിക്കുന്ന നാലാമത്തെ താരമാണ് നദാല്‍. അമേരിക്കയുടെ വില്യംസ് സഹോദരിമാരായ വീനസും സെറീനയും ചിലിയുടെ നികളസ് മാസുവും ഈ ഇരട്ടനേട്ടത്തിനുടമകളാണ്.


സിംഗ്ള്‍സില്‍ ആതിഥേയരുടെ തോമസ് ബെലൂചിയെ ാേതല്‍പിച്ചാണ് (2-6, 6-4, 6-2) നദാല്‍ സെമിയിലത്തെിയത്. അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് സെമിയിലെ എതിരാളി. സ്പെയിനിന്‍െറ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗട്ടിനെയാണ് ഡെല്‍പോട്രോ കീഴടക്കിയത്. സ്കോര്‍: 7-5, 7-6. നിലവിലെ ജേതാവായ ബ്രിട്ടന്‍െറ ആന്‍ഡി മറെ ജപ്പാന്‍െറ കെയ് നിഷികോറിയുമായി രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K