06 June, 2023 10:22:23 AM


പഞ്ചഗുസ്‌തിയിൽ ദേശീയ സുവർണ്ണ പതക്കവുമായി അമ്മയും മകളും

- പി എം മുകുന്ദൻ



തൃശൂർ: പഞ്ചഗുസ്‌തിയിൽ ദേശീയ സുവർണ്ണ പതക്കവുമായി അമ്മയും മകളും. ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ നടന്ന 45-മത് ദേശീയ പഞ്ചഗുസ്തി മത്സരങ്ങളിലാണ് തൃശൂർ കുരിയച്ചിറ പയ്യപ്പിള്ളി നേഷ്യസിന്‍റെ ഭാര്യ ദിവ്യ നേഷ്യസും മകൾ എലെനയും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധാകേന്ദ്രമായത് 

ജൂനിയർ 45 കിലോ വിഭാഗത്തിൽ ഇടതുകൈ ഇനത്തിൽ സ്വർണവും വലതുകൈ ഇനത്തിൽ വെള്ളിയും എലേന ജോസ്ഫൈൻ നേഷ്യസ് കരസ്ഥമാക്കി. സീനിയർ വനിതാ 80 കിലോ വിഭാഗത്തിൽ ഇടതുകൈ ഇനത്തിൽ വെങ്കലവും മാസ്റ്റേഴ്സ് വിഭാഗത്തിൽ ഇടതുകൈ ഇനത്തിൽ സ്വർണവും ദിവ്യ നേഷ്യസ് കരസ്ഥമാക്കി. 

മിഷൻ ക്വാർട്ടേഴ്‌സ് സെന്‍റ്  ജോസഫ് ലാറ്റിൻ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ് എലേന. രണ്ട് പേരും ഓഗസ്റ്റിൽ കസാക്കിസ്ഥാനിൽ നടക്കുന്ന അന്തർദേശീയ പഞ്ചഗുസ്തി മത്സരങ്ങളിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ലോകചാമ്പ്യൻ ഹരി മാഷിന്‍റെ കീഴിൽ അയ്യന്തോളിലുള്ള എഡുഫിറ്റ് അക്കാദമിയിൽ ആണ് പരിശീലനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K