14 August, 2016 10:13:17 AM
മൈക്കൽ ഫെൽപ്സിന് ഒളിമ്പിക് റെക്കോഡോടെ അഞ്ചാം സ്വർണം
റിയോ ഡി ജനീറോ: റിയോ ഒളിമ്പിക് നീന്തലിലെ വിടവാങ്ങൽ മത്സരത്തിൽ മൈക്കൽ ഫെൽപ്സിന് അഞ്ചാം സ്വർണം. പുരുഷൻമാരുടെ 4x100 മീറ്റർ മെഡ്ലി റിലേയിൽ ഒളിമ്പിക് റെക്കോഡോടെയാണ് ഫെൽപ്സ് ഉൾപ്പെടുന്ന അമേരിക്കൻ ടീം സ്വർണമണിഞ്ഞത്. 3 മിനിറ്റ് 27:95 സെക്കൻറ് എന്നതായിരുന്നു സമയം. ഇതോടെ അമേരിക്കൽ നീന്തൽ താരത്തിന്റെ ഒളിമ്പിക് സ്വർണ മെഡൽ നേട്ടം 23 ആയി. 2020ൽ ടോക്കിയോയിൽ നടക്കുന്ന ഒളിമ്പിക്സിൽ മത്സരിക്കില്ലെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 23 സ്വർണവും മൂന്ന് വെളളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 28 മെഡലുകൾ ഫെൽപ്സ് നേടിയിട്ടുണ്ട്.
ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ റിയോ ഒളിംപിക്സിലെ വേഗമേറിയ താരം. 100 മീറ്റർ ഓട്ടത്തിൽ 10.71 സെക്കൻഡിലായിരുന്നു എലെയ്ന്‍റെ ഫിനിഷിങ്. ജമൈക്കയുടെ തന്നെ ഷെല്ലി ആന്‍ ഫ്രേസറിന് വെങ്കലം ലഭിച്ചു. ഷെല്ലിയെ മൂന്നാം സ്ഥാനത്തേക്കു തള്ളിയാണ് എലെയ്ൻ സ്വർണം നേടിയത്.
പുരുഷന്മാരുടെ 100 മീറ്റർ ഫൈനൽ തിങ്കളാഴ്ച പുലർച്ചെയാണ്. ജമൈക്കയുടെ ഉസൈൻ ബോൾട്ടും യു.എസിന്‍റെ ജസ്റ്റിൻ ഗാട്‌ലിനും തമ്മിലാകും മത്സരം. രാവിലെ 5.30ന് സെമി ഫൈനലും 6.55ന് ഫൈനലും നടക്കും.