13 August, 2016 02:08:01 PM
മൈക്കൽ ഫെൽപ്സിന് ബട്ടർഫ്ലൈ മത്സരത്തിൽ സ്വര്‍ണ്ണം നഷ്ടമായി
റിയോ ഡി ജനീറൊ: അമേരിക്കൻ നീന്തൽ താരം മൈക്കൽ ഫെൽപ്സിന് 100 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സിംഗപ്പൂരിെൻറ ജോസഫ് സ്കൂളിംങ് ആണ് ഫെൽഫ്സിനെ മറികടന്ന് സ്വർണം നേടിയത്. 50.39 എന്ന റെക്കോഡ് സമയത്തോടെ ജോസഫ് മുന്നിലെത്തിയപ്പോൾ 51.14 സെക്കൻറിലാണ് ഫെൽപ്സ് മൽസരം പൂർത്തിയാക്കിയത്.
ദക്ഷിണാഫ്രിക്കയുടെ ക്ലാസ് ലെയും ഹംഗറിയുടെ ചെക്ക് ലാസ്ലോയും ഫെല്‍പ്‌സിനൊപ്പം 51.14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. വ്യക്തിഗത ഇനത്തിലെ അവസാന മൽസരത്തിൽ വെള്ളിമെഡൽ നേടിയതോടെ ഫെൽപ്സിെൻറ മെഡൽ നേട്ടം 27 ആയി. 22 സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഇതിൽ ഉൾപ്പെടും.