13 August, 2016 11:24:24 AM
മെസി ദേശീയ ടീമിലേക്ക് തിരിച്ച് വരുന്നു
ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനയുടെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം മെസി പുന:പരിശോധിക്കുന്നു. അര്‍ജന്‍റീന ഫുട്ബോളില്‍ ഒരുപാട് പ്രശ്നങ്ങളുണ്ട് ഇനി ഞാനായിട്ട് അത് കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മെസി പ്രസ്താവനയില്‍ പറഞ്ഞു. കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയുമായി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മെസി ഫുട്ബോളില്‍ നിന്ന് വിരമിച്ചത്. അര്‍ജന്‍റീനയുടെ പുതിയ പരിശീലകന്‍ എഡ്ഗാര്‍ഡൊ ബൗസയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മെസി തിരിച്ചു വരാന്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
സപ്തംബറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന്‍റെ മുന്നോടിയായാണ് എഡ്ഗാര്‍ഡൊ ബൗസ മെസിയെ ബാഴ്സലോണയില്‍ ചെന്നുകണ്ടത്. തിരിച്ചുവരാന്‍ പറഞ്ഞ് മെസിയില്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ഫുട്ബോളിനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ മെസി തിരിച്ചുവരാന്‍ താത്പര്യം പ്രകടിപ്പിച്ചതാണെന്നും ബൗസ വ്യക്തമാക്കി.