12 August, 2016 10:00:10 AM
ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ ശ്രീകാന്ത് കിടമ്പിയ്ക്ക് ജയം
റിയോ ഡെ ജനീറോ: ഇന്ത്യയുടെ ശ്രീകാന്ത് കിടമ്പിക്ക് ബാഡ്മിന്‍റന്‍ സിംഗിള്‍സില്‍ ജയം. ഇന്ന് നടന്ന മത്സരത്തില്‍ മെക്സിക്കോയുടെ ലിനോ മുനോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ശ്രീകാന്ത് തകര്‍ത്തത്. സ്കോര്‍ 21-11, 21-17. മത്സരം 41 മിനിറ്റ് നീണ്ടു നിന്നു.
ആദ്യ സെറ്റില്‍ തുടക്കം മുതല്‍ തന്നെ ശ്രീകാന്തിന് വ്യക്തമായ ലീഡുണ്ടായിരുന്നു. 16 മിനിറ്റ് കൊണ്ട് തന്നെ ആദ്യ സെറ്റ് ശ്രീകാന്ത് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ഉണര്‍ന്നു കളിച്ച ലിനോ പല ഘട്ടത്തിലും ലീഡ് നേടിയിരുന്നു. ഒരു സമയം 13-16ന് മുന്നിട്ട് നിന്ന ലിനോ രണ്ടാം സെറ്റ് സ്വന്തമാക്കുമെന്ന് തോന്നിയെങ്കിലും ശ്രീകാന്ത് ശക്തമായി തന്നെ മത്സരത്തിലേക്ക് തിരികെ വന്നു. 16-13 ന് പിന്നിട്ട നിന്ന ശ്രീകാന്ത് രണ്ടാം സെറ്റ് 17-21 ന് നേടുകയായിരുന്നു. 25 മിനിറ്റാണ് രണ്ടാം സെറ്റ് നീണ്ടു നിന്നത്.
ഒളിമ്പിക്സില്‍ ഇതിഹാസമായ അമേരിക്കയുടെ മൈക്കിള്‍ ഫെല്‍പ്സിലൂടെ റിയോയിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് ഒരു സ്വര്‍ണം കൂടി മുങ്ങിയെടുത്തു. പുരുഷ വിഭാഗം 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെ ഫൈനലിലാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഫെല്‍പ്സ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. ഇതോടെ റിയോയില്‍ നിന്ന് ഫെല്‍പ്സ് സ്വന്തമാക്കുന്ന സ്വര്‍ണത്തിന്‍െറ എണ്ണം നാലായി. ഫെല്‍പ്സിന്‍റെ 22 ാം ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേട്ടമാണിത്. ഈ ഇനത്തില്‍ ജപ്പാന്‍ താരം വെള്ളിയും ചൈനീസ് താരം വെങ്കലവും സ്വന്തമാക്കി.