11 August, 2016 11:02:16 PM
പുരുഷ ഹോക്കിയിൽ ഇന്ത്യ ഹോളണ്ടിന് മുന്നില്‍ മുട്ടു മടക്കി
റിയോ: പുരുഷ ഹോക്കിയിൽ ഇന്ത്യ ഹോളണ്ടിനോട് പരാജയപ്പെട്ടു (1-2). റോജിയർ ഹോഫ്മാൻ (32), മിംഗ് വീർഡൻ (54) എന്നിവരാണ് ഹോളണ്ടിനായി ഗോൾ നേടിയത്. വി.ആർ.രഘുനാഥ് ഇന്ത്യക്കായി ഗോൾ നേടി.
ക്യാപ്റ്റൻ ശ്രീജേഷിന്റെ മിന്നും ഫോമാണ് ഇന്ത്യയെ വൻപരാജയത്തിൽ നിന്നും രക്ഷിച്ചത്. ഇനി ക്വാർട്ടർ പ്രവേശത്തിന് അവസാന മൽസരത്തിൽ ഇന്ത്യക്ക് കാനഡയോട് വിജയം അനിവാര്യമാണ്.