06 January, 2016 02:13:05 AM
ക്രിസ് ഗെയിലിന് എതിരെ വീണ്ടും ഗുരുതരമായ ലൈംഗികാരോപണം
ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് എതിരെ വീണ്ടും ഗുരുതരമായ ലൈംഗികാരോപണം. 2015ലെ ഐ.സി.സി ലോക കപ്പ് മത്സരത്തിനിടെ ഗെയില്‍ ഒരു ഓസ്‌ട്രേലിയന്‍ വംശജയോട് ലൈംഗിക ചുവയോടെ പെരുമാറിയതായാണ് വെളിപ്പെടുത്തല്‍. ബിഗ് ബാഷ് മത്സരത്തിനിടെ മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് നടപടി നേരിട്ടതിന് പിന്നാലെയാണ് പുതിയ ആരോപണം.
പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഓസ്‌ട്രേലിയന്‍ യുവതിയാണ് ഒരു മാധ്യമത്തോട് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. 2015ല്‍ സിഡ്‌നിയില്‍ നടന്ന ഐ.സി.സി ലോക കപ്പ് മത്സരത്തിന് ഇടയിലാണ് സംഭവം. മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മാനേജുമെന്റിനൊപ്പം നിയമിക്കപ്പെട്ടതായിരുന്നു യുവതി. ജോലിക്കിടയില്‍ ടീം അംഗങ്ങള്‍ പരിശീലനത്തിനായി പോയ സമയം ഒരു സാന്‍വിച്ച് എടുക്കുക എന്ന ലക്ഷ്യത്തോടെ യുവതി ടീമിന്റെ ഡ്രസ്സിങ് റൂമില്‍ കയറി. എന്നാല്‍ സഹതാരത്തിനൊപ്പം റൂമിലുണ്ടായിരുന്ന ക്രിസ് ഗെയില്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് യുവതി പറയുന്നു.