10 August, 2016 10:45:31 AM


റിയോയിൽ മാധ്യമപ്രവർത്തകരുമായ പോയ ബസിന് നേരെ ആക്രമണം



റിയോ ഡി ജനീറോ: റിയോയിൽ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുമായി പോയ ബസിന് നേരെ ആക്രമണം. ആക്രമണത്തിൽ മൂന്ന് പേർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ടെന്ന് ഒളിമ്പിക്സ് വക്താവ് മരിയോ അൻഡ്രാഡെ മാധ്യമങ്ങളെ അറിയിച്ചു.  കല്ലുകൊണ്ടുള്ള ആക്രമണമായിരുന്നോ അതോ വെടിവെച്ചതാണോ എന്ന കാര്യം വ്യക്തമല്ലെന്നും ഇത് പൊലീസ് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ ആർക്കും ഗുരുതര പരിക്കേറ്റിട്ടില്ല. ജനൽ ചില്ല് തെറിച്ച് മുന്ന് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.  ബാസ്കറ്റ് ബോൾ വേദിയിൽ നിന്ന് പ്രധാന വേദിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ബസിന്‍റെ ജനൽ ചില്ലുകൾ പൂർണ്ണമായി തകർന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K