27 April, 2023 08:44:03 AM
എഫ്രേംസ് ട്രോഫി ഓള്‍ കേരള ഇന്‍റര്‍ സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്‍റ് ഏപ്രില്‍ 28ന്
കോട്ടയം: എഫ്രേംസ് ട്രോഫി ഓള്‍ കേരള ഇന്‍റര്‍ സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്‍റ് ഏപ്രില്‍ 28ന് സിഎംഐ ക്യാമ്പസ് മാന്നാനത്ത് വെച്ച് നടക്കും. 28ന് രണ്ടരക്ക് മന്ത്രി വി. എന്‍. വാസവന്‍ നിര്‍വഹിക്കും. ഫാ. മാത്യൂസ് ചക്കാലക്കല്‍, ഫാ. ജെയിംസ് മല്ലൂശ്ശേരി എന്നിവര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കോട്ടയം സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ബൈജു വി ഗുരുക്കള്‍, റോസമ്മ സോമി, ഷാജി ജോസഫ്, ഷാജി ജേക്കബ് പടിപ്പുരക്കല്‍, മിഖായേല്‍ സിറിയക്, ബൈജു ഡി , സിബി ജോസഫ്, ഷോബിച്ചന്‍ കെ ജെ, ജെയിംസ് പി ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.