07 August, 2016 10:07:30 PM
വനിതാ ഹോക്കി: ഇന്ത്യ- ജപ്പാൻ മത്സരം സമനിലയിൽ
റിയോ ഡി ജെനീറോ: ഒളിമ്പിക്സ് വനിതാ വിഭാഗം ഹോക്കിയിൽ ഇന്ത്യ-ജപ്പാൻ മത്സരം രണ്ടിനെതിരെ രണ്ട് ഗോളുകള്‍ക്ക് സമനിലയിൽ കലാശിച്ചു. ആദ്യ പാദങ്ങളിൽ ഇന്ത്യ രണ്ട് ഗോളുകൾ വഴങ്ങി. എന്നാൽ മൂന്നാം പാദത്തിൽ ജപ്പാൻ വലകുലുക്കി ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. റാണി രാംപാലാണ് ഇന്ത്യക്കായി അക്കൗണ്ട് തുറന്നത്. ലിലിമ മിൻസ സമനില ഗോൾ കണ്ടെത്തി. എമി നിഷികോരി, മിയെ നകാഷിമ എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്