07 August, 2016 09:31:27 PM
റീയോ ഒളിമ്പിക്സ്: അമ്പെയ്ത്തില്‍ ഇന്ത്യൻ വനിതകൾ ക്വാർട്ടറിൽ
റിയോ ഡീ ജെനീറോ: കൊളംബിയക്കെതിരായ വിജയത്തോടെ ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സ്കോർ 52-51. ലക്ഷ്മി റാണി മാജി, ബോംബായല ദേവി, ലെയ്ഷ്റാം, ദീപിക കുമാരി എന്നിവരടങ്ങിയ ടീമാണ് വിജയം നേട്ടം കൈവരിച്ചത്. ക്വാർട്ടർ ഫൈനലിൽ റഷ്യയാണ് ഇന്ത്യയുടെ എതിരാളികൾ. ഒളിമ്പിക്സിൽ ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം ആദ്യമായാണ് ക്വാർട്ടർ പ്രവേശനം നേടുന്നത്.