06 August, 2016 10:40:57 PM
ഒളിമ്പിക്സ് : മലയാളി താരം ശ്രീജേഷിനും സംഘത്തിനും വിജയത്തുടക്കം
റിയോ ഡി ജനീറോ: ഒളിമ്പിക്സ് പുരുഷ ഹോക്കി മൽസരത്തിൽ മലയാളി താരം ശ്രീജേഷിനും സംഘത്തിനും വിജയത്തുടക്കം. അയർയലൻറിനെ 3–2 നാണ് തോൽപിച്ചത്. ഇന്ത്യയുടെ രുപീന്ദർ പാൽ സിങ് രണ്ട് ഗോളുകൾ നേടി. രഘുനാഥ് വൊക്കലിഗയാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്.അയർലൻറിനായി ജോൺ ജർമിനും കോണോർ ഹെർട്ടും ലക്ഷ്യം കണ്ടു. ജയത്തോടെ മൂന്ന് പോയിൻറുമായി ഇന്ത്യ ഗ്രൂപ്പ് ബി യിൽ ഒന്നാമതെത്തി. ജർമ്മനിക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം.