06 August, 2016 08:10:16 PM
റിയോ ഒളിമ്പിക്സ്: ഇന്ത്യന്‍ റോവിംഗ് താരം ദത്തു ബാബന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
റിയോ ഡി ജനീറോ: ഇന്ത്യന്‍ റോവിംഗ് താരം ദത്തു ബാബന്‍ ഭൊകനാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. പുരുഷന്മാരുടെ സിംഗിള്‍ സ്‌കള്‍സില്‍ മൂന്നാം റൗണ്ടിലായിരുന്നു ഭൊകനാല്‍ യോഗ്യത നേടിയത്. ശനിയാഴ്ച നടന്ന 200 മീറ്റര്‍ ഹീറ്റ്‌സ് മത്സരത്തില്‍ 7:21: 67 സെക്കന്റിനാണ് ഭൊകനാല്‍ ഫിനിഷ് ചെയ്തത്.
ആദ്യത്തെ 500 മീറ്ററില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആര്‍മി താരം പിന്നീട് പുറകിലാവുകയായിരുന്നു. 7:06.89 എന്ന സമയവുമായി ക്യൂബയുടെ റോഡ്രിഗസ് ഒന്നാം സ്ഥാനത്തും, മെക്‌സികോ താരം ജുവാന്‍ കാര്‍ലോസ് കബ്രേറ ഒന്നാം സ്ഥാനത്തുമായിരുന്നും ഫിനിഷ് ചെയ്തത്( 7:08.27). എന്നാൽ വനിതകളുടെ ഷൂട്ടിംഗില്‍ ഇന്ത്യയുടെ തുടക്കം വിജയം കണ്ടില്ല.