02 August, 2016 03:34:03 PM


രണ്ടാം ടെസ്റ്റ്; ഇന്ത്യക്ക് 304 റണ്‍സ് ലീഡ്



കിങ്സ്റ്റണ്‍:  രണ്ടാം ടെസ്റ്റിലും   ഇന്ത്യൻ ശ്രമം ലക്ഷ്യത്തോടടുക്കുന്നു.  ഒരു വിക്കറ്റ് ബാക്കിയിരിക്കെ 304 റണ്‍സിന്‍െറ ഒന്നാം ഇന്നിങ്സ് ലീഡ് ഉയര്‍ത്തിയാണ്  മൂന്നാം ദിവസം ഇന്ത്യ ഡിക്ലയർ ചെയ്തത്. എന്നാൽ  ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ശേഷം  കളിക്ക് തടസ്സമായി മഴയെത്തി. ഒന്നാം ഇന്നിങ്സ് സ്കോർ വെസ്റ്റ് ഇൻഡീസ് - 196 ഒാൾ ഒൗട്ട്. ഇന്ത്യ 500/9  ഡിക്ലയർ.


108 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയുമാണ്(47) ഇന്നലെ ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചത്. ആറാം വിക്കറ്റിന് ക്രീസില്‍ ഒത്തുചേര്‍ന്ന രഹാനെയും സാഹയും മികച്ച രീതിയിൽ ബൗളർമാരെ നേരിട്ടു. അമിത് മിശ്ര(21), ഉമേഷ് യാദവ് (19) എന്നിവർ പെട്ടെന്ന് പുറത്തായി.


ഓപണര്‍ ലോകേഷ് രാഹുലിന്‍െറ (158) കരുത്തില്‍ രണ്ടാം ദിവസത്തെ കളി അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 358നായിരുന്നു ഇന്ത്യ അവസാനിപ്പിച്ചത്. ലോകേഷിന് പുറമെ ചേതേശ്വര്‍ പൂജാര 46ഉം ക്യാപ്റ്റന്‍ വിരാട് കോഹ്ലി 44ഉം റണ്‍സെടുത്ത് പുറത്തായിരുന്നു. ആദ്യ ടെസ്റ്റിലെ സെഞ്ച്വറി വീരന്‍ ആര്‍. അശ്വിന് മൂന്ന് റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K