10 February, 2023 05:49:45 PM


തിരുവനന്തപുരം റസിഡൻഷ്യൽ സ്‌പോട്‌സ് സ്‌കൂൾ: സെലക്ഷൻ ട്രയൽ മാർച്ച് ഏഴിനു പാലായില്‍



കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിച്ചുവരുന്ന അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോട്‌സ് സ്‌കൂളിൽ  2023-24 വർഷത്തേക്ക് 5,11 ക്ലാസ്സുകളിലേക്ക് പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളെ തെരഞ്ഞെടുക്കുതിനുള്ള സെലക്ഷൻ ട്രയൽ 2023 മാർച്ച് ഏഴിനു രാവിലെ 9.00ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടത്തും.

2022-23  അധ്യയനവർഷം 4,10 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ സ്‌കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം. അഞ്ചാം ക്ലാസ്സിലേയ്ക്കുള്ള പ്രവേശനം കായിക പരിശോധനയുടെ അടിസ്ഥാനത്തിലും പതിനൊന്നാം ക്ലാസ്സിലേയ്ക്കുള്ള പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും കായിക ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമായിരിക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാബത്ത അനുവദിക്കും.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2562503.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K