30 January, 2023 08:03:05 PM


ഇസാഫ് ദേശീയ ഗെയിംസിന് തൃശ്ശൂരില്‍ വര്‍ണ്ണാഭമായ സമാപനം: ടീം ടൈറ്റന്‍സ് ജേതാക്കള്‍



തൃശൂര്‍: ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച നാലാമത് ദേശീയ ഗെയിംസില്‍ ടീം ടൈറ്റന്‍സ് ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി. ചെന്നൈ ചലഞ്ചേഴ്സ് രണ്ടാം സ്ഥാനത്തെത്തി. മണ്ണുത്തി വെറ്റിനറി കോളേജിലെ അഞ്ച് മൈതാനങ്ങളിലായി സംഘടിപ്പിച്ച കായിക മത്സരങ്ങളില്‍ 21 സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി  റീജിയണല്‍, സോണല്‍ തല മത്സരങ്ങളില്‍ വിജയിച്ച 800ഓളം ഇസാഫ് ജീവനക്കാര്‍ മത്സരിച്ചു.  

മണ്ണുത്തി വെറ്റിനറി കോളേജ് മൈതാനത്ത് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് ഗെയിംസ് ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ ഐപിഎസ്, മണ്ണുത്തി വെറ്റിനറി കോളേജ് ഡീന്‍ ഡോ. വിജയകുമാര്‍ കെ എന്നിവര്‍ സമ്മാന വിതരണത്തിന് നേതൃത്വം നല്‍കി. കലാസന്ധ്യയോടുകൂടി നാലാം ദേശീയ ഗെയിംസ് സമാപിച്ചു.

'ഏതു ഘട്ടങ്ങളിലും ജീവനക്കാരോടൊപ്പം നില്‍ക്കുന്ന സ്ഥാപനമാണ് ഇസാഫ്. ജീവനക്കാരുടെ ആത്മാര്‍ത്ഥമായ സേവനമാണ് ഞങ്ങളുടെ ശക്തി. ജീവനക്കാരില്‍ പരസ്പര ബഹുമാനവും അംഗീകാരവും വളര്‍ത്തിയെടുക്കുന്നതില്‍ ഇത്തരം വേദികളുടെ പ്രാധാന്യം വലുതാണ്. തൊഴില്‍ സൗഹൃദ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇസാഫ് സദാ പ്രതിജ്ഞാബദ്ധമാണ്,' ഇസാഫ് മേധാവി കെ പോള്‍ തോമസ് പറഞ്ഞു. തൊഴിലിടങ്ങളിൽ ജീവനക്കാരുടെ മാനസികവും കായികവുമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് ഗെയിംസിന്റെ ലക്ഷ്യമെന്ന് ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജോര്‍ജ് തോമസ് പറഞ്ഞു

നോര്‍ത്ത് നൈറ്റ് റൈഡേഴ്സ്, വെസ്റ്റ് മഹാരാജാസ്, സൗത്ത് ഷൂട്ടേര്‍സ്, സൗത്ത് വാരിയേഴ്സ്, സൗത്ത് ബ്ലാസ്റ്റേഴ്സ്, ചെന്നൈ ചലഞ്ചേഴ്സ്, ഈസ്റ്റേണ്‍ എംപറേഴ്സ്, ടൈറ്റന്‍സ് എന്നീ എട്ടു ടീമുകള്‍ അത്‌ലറ്റിക്‌സ്, കാരംസ്, ക്രിക്കറ്റ്, കബഡി, ബാസ്‌കറ്റ്‌ബോള്‍, വോളീബോള്‍, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ എന്നീ മത്സര ഇനങ്ങളില്‍ മാറ്റുരച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K