27 July, 2016 05:33:29 PM
അനു രാഘവനെ റിയോ ഒളിമ്പിക്സിനുള്ള റിലേ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
കൊച്ചി: മലയാളി താരം അനുരാഘവനെ റിയോ ഒളിമ്ബിക്സിനുള്ള 4*400 മീറ്റര്‍ റിലേ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. അനുവിനെ ഒളിമ്ബികസ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് അനീതിയാണെന്നും ഹൈക്കോടതി പറഞ്ഞു. എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ ടീമില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഒളിമ്ബിക്സ് അസോസിയേഷന്‍ കോടതിയില്‍ പറഞ്ഞു.
ഇന്ത്യയുടെ യുക്രെയ്ന്‍ പരിശീലകന്‍ യൂറി ഒഗോര്‍ദ്നിക്കിന്റെ നിര്‍ദേശപ്രകാരം തന്നെ ഒഴിവാക്കി അശ്വിനി അക്കുഞ്ചിയെ റിലേ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് അനു പരാതി നല്‍കിയിരുന്നത്. ഈ സീസണില്‍ അശ്വിനിയേക്കാള്‍ മികച്ച പ്രകടനമാണ് അനു കാഴ്ചവെച്ചിരുന്നത്.