23 July, 2016 04:31:59 PM
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസന്‍ ചുമതലേല്‍ക്കും
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. അത് ലറ്റ് മേഴ്സികുട്ടനാണ് വൈസ് പ്രസിഡന്‍റായി നിയമിക്കപ്പെട്ടിരിക്കുന്നത്. കൗണ്‍സില്‍ ഇന്ന് തന്നെ ചുമതലയേല്‍ക്കും. കായിക താരങ്ങളായ കെ.സി ലേഖ (ബോക്സിങ്), ജോര്‍ജ് തോമസ് (ബാഡ്മിന്‍ണ്‍), എം.ആര്‍ രഞ്ജിത് (അമ്പെയ്ത്ത്), ഒ.കെ. വിനീഷ്, ഡി. വിജയകുമാര്‍ (കനോയിങ്), എസ്. രാജീവ് (നീന്തല്‍), ഐ.ടി മനോജ് എന്നിവരാണ് മറ്റംഗങ്ങള്‍.
തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലാണ് നല്ലതെന്ന് ടി.പി ദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. നാമനിര്‍ദേശം ചെയ്യപ്പെടുന്നവരേക്കാള്‍ പരിചയം തെരഞ്ഞെടുക്കപ്പെട്ട് വരുന്നവര്‍ക്കുണ്ടാകും. സ്കൂള്‍ തലത്തില്‍ നിന്ന് പ്രതിഭകളെ കണ്ടെത്തുന്നതിന് മുന്‍ഗണന നല്‍കുമെന്നും ടി.പി ദാസൻ വ്യക്തമാക്കി. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായിരുന്നു ടി.പി ദാസന്‍. അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് കൗൺസില്‍ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം.