23 September, 2022 11:22:32 AM
ലോകസ്വപ്നങ്ങൾ ഇടിച്ചു നേടിയ ഈ മലയാളി ലോക കിക്ക്ബോക്സിംഗ് സംഘാടകനായി റാംമ്പിൽ കന്നിയങ്കത്തിന് ഇറങ്ങുന്നു
അബുദാബി: ഈ കിക്കിൽ ആര് ആരെ വീഴ്ത്തിയാലും ലോക കായിക ചരിത്രത്തിലേയ്ക്ക് ഇവരിൽ ഒരാളുടെ പേർ ഈ രാജ്യങ്ങൾക്കൊപ്പം ചേർക്കപ്പെടും. അത് അറിയാനും കാണാനും ഇനി പതിനഞ്ച് നാളുകൾ മാത്രം.... ബെയർ നക്കിൾ കോംബാറ്റിന്റെ കന്നി ഇവന്റ് BKK - കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ എട്ടിന് ദുബായിലെ ഊദ് മേത്ത അൽ നാസർ ക്ലബ്ബിലെ റാഷിദ് ബിൻ ഹംദാൻ ഹാളിൽ ഭീമന്റെ ബലവും അർജുനന്റെ ഏകാഗ്രതയും യുധീഷ്ഠരന്റെ സത്യസന്ധതയും കെെമുതലായ ഈ പിൻതലമുറക്കാർ പോർമുഖം തുറക്കുന്നു.
അൽ നാസർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലെ പ്രധാന ആകർഷണം ഇന്ത്യാ- പാക് പോരാട്ടമാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു കിക്ക് ബോക്സിങ് മത്സരത്തിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കു നേരെ പൊരുതുന്നത്. പാകിസ്ഥാൻ താരം അബ്ദുള്ള ഷക്കീലിനെ നേരിടുന്നത് തൃശൂർ സ്വദേശി മുഹമ്മദ് ഷുഹൈബ് ആണ്.
ലോകസ്വപ്നങ്ങൾ ഇടിച്ചു നേടിയ മലയാളിയായ മുൻ ലോക കിക്ക് ബോക്സിംഗ് ചാമ്പ്യൻ മിഥുൻജിത്ത് എന്ന മറെെൻ എഞ്ചിനിയറിന് ഇത് സ്വപ്നസാക്ഷാത്ക്കാരത്തിന്റെ നിമിഷമാണ്. രണ്ടു തവണ ലോക കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പും അന്താരാഷ്ട്ര കാരാട്ടെ ചാമ്പ്യൻഷിപ്പും രണ്ടുതവണ ഗിന്നസ് വേൾഡ് റിക്കോർഡും ഭേദിച്ച വയനാട്ടുകാരനായ മിഥുൻജിത്ത് ദുബായിൽ നടക്കുന്ന ലോകകിക്ക് ബോക്സിംഗിന്റെ റാംമ്പിൽ നിറസാന്നിധ്യമാകുക സംഘാടകനായാണ്.
ചെറുപ്രായത്തിലെ ഇടിക്കൂട്ടിലെ ആരവങ്ങളെ പിന്തുടർന്ന് ആരും അത്ര പ്രാധാന്യം നൽകാത്ത കായിക വിനോദമായ കിക്ക് ബോക്സിംഗിൽ എത്തിയ മിഥുന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കിക്ക് ബോക്സിംഗ് ഇവന്റുകൾ സംഘടിപ്പിക്കണമെന്നത്. ദുബായിയിലെ സംരംഭകനും കായിക പ്രേമിയും കിക്ക് ബോക്സിംഗ് താരവുമായ അബ്ദു റഹ്മാൻ കല്ലായിയുടെ സൗഹൃദം വഴിത്തിരിവായി. നീണ്ട ഇടവേളയ്ക്ക് ശേഷം ബികെകെ സ്പോർട്സിന് ദുബായ് വേദിയായപ്പോൾ ഈ ലോകചാമ്പ്യൻഷിപ്പിന്റെ മുഖ്യസംഘാടകരായി ഇവർ. മിഥുൻജിത്ത് കണ്ടെത്തിയ തൃശൂർ സ്വദേശി മുഹമ്മദ് ഷുഹൈബ് ആണ് ഇന്ത്യയ്ക്കു വേണ്ടി ഇടിക്കൂട്ടിൽ ഇറങ്ങുക
ചാമ്പ്യൻഷിപ്പിൽ 10 മത്സരങ്ങൾ ഉണ്ടാകും, അതിൽ 20 പേർ പങ്കെടുക്കും. സ്വിറ്റ്സർലൻഡിൻറെ ഉൾറിച്ച് ബൊകെമെ, റഷ്യയുടെ ഗാഡ്സി മെഡ്സിഡോവ്, ഫുർഖാൻ സെമി കരാബാഖ് എന്നിവരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ക്രിസ്റ്റ്യൻ അഡ്രിയാൻ മൈലും ഉസ്ബെക്കിൻറെ മാവ് ലുദ് തുപീവും തമ്മിലുള്ള മത്സരം എടുത്ത് പറയേണ്ട മത്സരമാണ് ആകർഷണം
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കായികതാരങ്ങൾക്ക് മുന്നിൽ കോംബാറ്റ് സ്‌പോർട്‌സിന്റെ അനന്ത സാധ്യതകളാണ് ദുബായിയുടെ റാംമ്പിൽ ഈ പത്തുദിവസം കൊണ്ട് പിറന്നു വീഴുക.
ചാമ്പ്യൻഷിപ്പ് കാണാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഈ ലിങ്കിൽ കയറുക
https://ae.bookmyshow.com/sports/bkk-kickboxing-championship/ET00009117