04 January, 2016 04:58:46 PM
മുഷ്താഖ് അലി ട്രോഫി: കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം
സയ്യിദ്
മുഷ്താഖ് അലി ട്രോഫിക്കായുള്ള ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം വിജയം. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ത്രിപുരയെ എട്ട് വിക്കറ്റിനാണ് കേരളം തകര്‍ത്തത്.
ആദ്യ ബാറ്റിംഗ് നയിച്ച ത്രിപുരയ്ക്ക് 112 റണ്‍സാണ് ലഭിച്ചത്. കേരളം 16.1 ഓവറില്‍ ത്രിപുരയെ മറി കടന്നു. നാല് ഓവറില്‍ 15 റണ്‍സ് വാങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ബാസില്‍ തമ്പിയാണ് ത്രിപുരയെ തകര്‍ത്തത്. 19.5 ഓവറില്‍ ത്രിപുര 111 റണ്‍സ് വാങ്ങി ഓള്‍ ഔട്ട് ആകുകയായിരുന്നു.