02 September, 2022 09:47:56 PM
കേരള വുമണ്‍സ് ലീഗ്: കേരള ബ്ലാസ്‌റ്റേഴ്‌സിന് കടത്തനാട് രാജക്കെതിരെ കൂറ്റൻ ജയം
കോഴിക്കോട് : ഗോളടിച്ചുകൂട്ടി കേരള ബ്ലാസ്‌റ്റേഴ്‌സ് കേരള വനിതാ ലീഗില്‍ കുതിക്കുന്നു. കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 13-1ന് കടത്തനാട് രാജ ഫുട്‌ബോള്‍ അക്കാദമിയെ ബ്ലാസ്‌റ്റേഴ്‌സ് വനിതകള്‍ തകര്‍ത്തു. അഞ്ച് കളിയില്‍ നാലാമത്തെ ജയവുമായി ബ്ലാസ്‌റ്റേഴ്‌സ് ഒന്നാംസ്ഥാനത്ത് തുടര്‍ന്നു.
കടത്തനാട് രാജയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്മി തമാങ് നാല് ഗോള്‍ അടിച്ചു. പകരക്കാരിയായി എത്തിയ പി മാളവികയും ഹാട്രിക് നേടി. നിധിയ ശ്രീധരനും സിവിഷയും ഇരട്ടഗോള്‍ നേടി. എസ് അശ്വതി, ടി പി ലുബ്‌ന ബഷീര്‍, എന്നിവരും ലക്ഷ്യം കണ്ടു. സെപ്റ്റംബര്‍ 11ന് കേരള യുണൈറ്റഡ് എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.