01 September, 2022 07:38:00 AM
ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് രണ്ടാംജയം; ഹോങ്കോങ്ങിനെ 40 റൺസിന് പരാജയപ്പെടുത്തി
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് രണ്ടാംജയം. ഹോങ്കോങ്ങിനെ 40 റൺസിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ചെയ്ത ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റിന് 192 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. അർദ്ധ സെഞ്ച്വറികളുമായി തിളങ്ങിയ സൂര്യകുമാർ യാദവിന്റെയും (26 പന്തിൽ 68) വിരാട് കോഹ്ലിയുടെയും (44 പന്തിൽ 59) ബാറ്റിംഗാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. ഇരുവരും ചേർന്ന് 98 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി.