27 August, 2022 04:45:08 AM
ഫിഫ വിലക്ക് പിൻവലിച്ചു; അണ്ടർ 17 വനിത ലോകകപ്പ് മത്സരം ഇന്ത്യയിൽ നടക്കും
ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയ വിലക്ക് ഫിഫ പിൻവലിച്ചു. വെള്ളിയാഴ്ച ചേർന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഉടൻ പ്രാബല്യത്തോടെയാണ് വിലക്ക് പിൻവലിച്ചിരിക്കുന്നത്. ഇതോടെ അണ്ടർ 17 വനിത ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കും. ഒക്ടോബർ 11 മുതൽ 30 വരെയാണ് വനിത ലോകകപ്പ് നടക്കുക. താൽക്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതിയെ സുപ്രീം കോടതി പിരിച്ചുവിട്ടതോടെയാണ് വിലക്ക് പിൻവലിക്കാൻ വഴിയൊരുങ്ങിയത്.