15 August, 2022 04:09:24 PM
കളി മോശമായാല്‍ വധഭീഷണിയും സൈബർ അറ്റാക്കും; നാടു വിടുകയാണെന്ന് ബ്രസീൽ താരം
ബ്രസീലിയ: മോശമായി കളിച്ചാൽ വധഭീഷണിയും സൈബർ അറ്റാക്കും നേരിടുകയാണെന്നും അതിനാല്‍ നാടുവിടാൻ തീരുമാനിച്ചിരിക്കുകയാണെന്നും ബ്രസീൽ ഫുട്ബോൾ താരം വില്ല്യൻ. ആഴ്സണൽ, ചെൽസി തുടങ്ങിയ ഇംഗ്ലീഷ് ക്ലബുകളിലടക്കം കളിച്ചിട്ടുള്ള വില്ല്യൻ നിലവിൽ ബ്രസീൽ ക്ലബ് കൊറിന്ത്യൻസിലാണ്.
"ടീമോ ഞാനോ മോശമായി കളിച്ചാൽ എനിക്ക് മാത്രമല്ല, കുടുംബത്തിനു പോലും സമാധാനം കിട്ടാത്ത അവസ്ഥയാണ്. ഭാര്യയും മക്കളും പിതാവും സഹോദരിയുമൊക്കെ സമൂഹമാധ്യമങ്ങളിൽ ആക്രമണം നേരിടുകയാണ്. വധഭീഷണികളും ലഭിക്കാറുണ്ട്. ഞാനും കുടുംബവും ശാപവാക്കുകൾ കേട്ടുമടുത്തു. ഇതിനു വേണ്ടിയല്ല ഞാൻ ബ്രസീലിലേക്കു തിരികെവന്നത്."- വില്ല്യൻ പറയുന്നു.