15 July, 2022 07:33:42 PM
46 -ാമത് സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ്: ലോഗോ പ്രകാശനം ചെയ്തു
മാന്നാനം : 46 -ാമത് സംസ്ഥാന ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന്‍റെ ലോഗോ പ്രകാശനം കോട്ടയം സബ് കളക്ടർ
രാജീവ് ചൗധരി നിർവഹിച്ചു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിജു വലിയമലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ ബാസ്കറ്റ്ബാൾ പ്രസിഡന്‍റ് ഷാജി ജേക്കബ് പടിപ്പുരക്കൽ, മെമ്പര്‍ ഷാജി ജോസഫ്, കെ ഈ സ്കൂൾ പ്രിൻസിപ്പൽ ഫാ ജെയിംസ് മുല്ലശ്ശേരി, കെ ഈ കോളേജ് പ്രിൻസിപ്പൽ ഐസൺ വഞ്ചിപുരക്കൽ, ചീഫ് കോർഡിനേറ്റർ ഫാ ആന്‍റണി കാഞ്ഞിരത്തിങ്കൽ, കെ.ഈ.സ്കൂള്‍ ഹെഡ് മാസ്റ്റർ കെ.ഡി സെബാസ്റ്റ്യൻ, കുരുവിള ജേക്കബ്, വി എം പ്രേംകുമാർ, രാജാമോഹൻ തുടങ്ങിയവർ പങ്കെടുത്തു.