12 July, 2016 02:16:59 PM
റിയോ ഒളിമ്പിക്സ് : ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളി താരം ശ്രീജേഷ് നയിക്കും
ദില്ലി: റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളി താരം പി ആര്‍ ശ്രീജേഷ് നയിക്കും. ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ ടീം നടത്തിയ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് ശ്രീജേഷിനെ ക്യാപ്റ്റനായി തുടരാന്‍ ഹോക്കി ഇന്ത്യ അനുവദിച്ചത്. ക്യാപ്റ്റനായിരുന്ന സര്‍ദാര്‍ സിങ്ങിനു വിശ്രമം അനുവദിച്ചതിലാണ് വൈസ് ക്യാപ്റ്റനായിരുന്ന ശ്രീജേഷ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്യാപ്റ്റനായത്. ടീം നടത്തിയ മികച്ച പ്രകടനം ശ്രീജേഷിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഉറപ്പിച്ചു. സര്‍ദാര്‍ സിങ്ങും ടീമില്‍ ഇടം നേടിയിട്ടുണ്ട്.