11 July, 2016 12:11:51 PM


ഫ്രഞ്ചുകാരെ കണ്ണീര്‍കുടിപ്പിച്ച് യൂറോകപ്പില്‍ പോര്‍ചുഗലിന്‍െറ സുവര്‍ണ മുത്തം



പാരിസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണ്ണീരിന് ഫ്രഞ്ചുകാരെ ഒന്നാകെ കണ്ണീര്‍കുടിപ്പിച്ച് യൂറോകപ്പില്‍ പോര്‍ചുഗലിന്‍െറ സുവര്‍ണ മുത്തം. കലാശപ്പോരാട്ടത്തിലെ ആദ്യ പകുതിയില്‍ ഫ്രാന്‍സുകാരുടെ ഫൗളിന് വിധേയനായി കളംവിട്ട നായകന്‍ ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചില്‍ കാഴ്ചക്കാരനാക്കി അധികസമയത്തെ 109ാം മിനിറ്റില്‍ പിറന്ന എഡറിന്‍െറ ഗോളില്‍ പോര്‍ചുഗല്‍ ചരിത്ര ജയം രുചിച്ചു. നിശ്ചിത സമയത്ത് ഇരു നിരയും ഒട്ടനവധി അവസരങ്ങളൊരുക്കിയെങ്കിലും വല കുലുക്കാന്‍ കഴിഞ്ഞില്ല.


സെമിയില്‍ പുറത്തിരുന്ന പെപെ, വില്ല്യം കാര്‍വലോ എന്നിവരുമായാണ് പോര്‍ചുഗല്‍ ഫൈനലില്‍ ഇറങ്ങിയത്. ജര്‍മനിയെ വിരട്ടി വിട്ട അതേ ടീമായിരുന്നു ആതിഥേയര്‍ക്കായി കളത്തിലിറങ്ങിയത്. കളിയുടെ ആദ്യ മിനിറ്റ് മുതല്‍ ഫ്രാന്‍സിനായി മുന്‍തൂക്കം. ക്രിസ്റ്റ്യാനോ-നാനി കൂട്ടിലൂടെ തിരിച്ചടിക്ക് ശ്രമിച്ച പോര്‍ചുഗലിന് ഏഴാംമിനിറ്റിലേറ്റ പ്രഹരം ആരാധക ലോകത്തിനും കണ്ണീരായി. ഫ്രഞ്ച് താരം ദിമിത്രിപായെറ്റിന്‍െറ  ഫൗളില്‍ കാല്‍മുട്ടിന് പരിക്കേറ്റ് ക്രിസ്റ്റ്യാനോ ചികിത്സതേടി കളത്തിലത്തെിയെങ്കിലും വേദന കടിച്ചമര്‍ത്തിയ നീക്കങ്ങള്‍ അധികം നീണ്ടുനിന്നില്ല. 25-ാം മിനിറ്റില്‍ കണ്ണീരോടെ വീണ സ്റ്റാര്‍സ്ട്രൈക്കര്‍ സ്ട്രെക്ചറില്‍ കളംവിട്ടപ്പോള്‍ പകരം റിക്വാര്‍ഡോ ക്വറസ്മയത്തെി. 79ാം മിനിറ്റില്‍ റെനറ്റോ സാഞ്ചസിനെ പിന്‍വലിച്ചിറക്കിയ എഡറായിരുന്നു ഫൈനലില്‍ പോര്‍ചുഗലിന്‍െറ അഭിമാനമായിമാറിയത്.



യൂറോകപ്പ് ഫൈനലില്‍ ഫ്രാന്‍സിന്‍െറ ദിമിത്രി പായെറ്റിന്‍െറ ഫൗളിനിരയായി വീണ പോര്‍ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്ട്രെക്ചറില്‍ കളംവിടുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K