08 July, 2016 12:40:59 AM
വിംബിള്‍ഡണ്‍ ടെന്നീസ്: സെറീന ഫൈനലില്‍, സാനിയ സഖ്യം പുറത്ത്
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്‍റില്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ടിമിയ ബാബോസ്-യാരൊസ്ലോവ ഷ്വെഡോവ സഖ്യത്തോടാണ് സാനിയ-ഹിംഗിസ് സഖ്യം പരാജയപ്പെട്ടത്. (സ്കോര്‍ 2-6, 4-6) അതേസമയം സിംഗിള്‍സില്‍ ലോക ഒന്നാം നന്പര്‍ താരം സെറിന വില്യംസ് ഫൈനലില്‍ കടന്നു. സെമിയില്‍ വെസ്ലിനിയയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണു സെറിന പരാജയപ്പെടുത്തിയത്.(സ്കോര്‍:6-2, 6-0)