03 June, 2022 06:38:20 PM
മാന്നാനം സെന്‍റ് എഫ്രേംസ് സ്കൂളിൽ ലോക ബൈസൈക്കിൾ ദിനം ആചരിച്ചു
മാന്നാനം : മാന്നാനം സെന്‍റ് എഫ്രേംസ് സ്കൂളിൽ ലോക ബൈസൈക്കിൾ ദിനം ആചാരിച്ചു. ലോക ബൈസൈക്കിൾ ദിനത്തോടുനുബന്ധിച്ചു നടത്തിയ സൈക്കിൾ റാലിയിൽ അമ്പത്തോളും കുട്ടികൾ പങ്കെടുത്തു. രാവിലെ നടന്ന റാലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക്ക് ഫ്ലാഗ് ഓഫ് നടത്തി. ബെന്നി സ്കറിയ, ജിജോ മാത്യു, ജോഷി ടി സി, ആൽബിൻ ചാവറ, ലിനി ജെയിംസ്, ഫാ. ആന്‍റണി കാഞ്ഞിരത്തിങ്കൽ, ടോംസ്, ജോമോൻ തുടങ്ങിയവർ സംബന്ധിച്ചു.